August 2, 2026

മറ്റുള്ളവർക്ക് തണൽ മരമായി മാറാനുള്ളതാണ് യൗവ്വനം ; മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത

0
20231003_105319.jpg
By ന്യൂസ് വയനാട് ബ്യൂറോ

 പുൽപ്പള്ളി:യവ്വനം മരത്തിന്റെ തണലിൽ ഇരുന്ന് വിശ്രമിക്കാനല്ല, മറ്റുള്ളവർക്ക് തണൽ നൽകുന്ന തണൽ മരമായി മാറാനുള്ള അനുഗ്രഹീത കാലമാണെന്ന് മലബാർ ഭദ്രാ സനാധിപൻ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത.
യാക്കോബായ സഭയുടെ യുവജന പ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ. ഭദ്രാസന യുവജന സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ചീയമ്പം മോർ ബസ്സേലിയസ് സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ നടന്ന സംഗമം എ.ഡി.എം. എൻ. ഐ.ഷിജു
ഉദ്ഘാടനം ചെയ്തു. ഭവന നിർമ്മാണ ഫണ്ട് ചടങ്ങിൽ സ്വീകരിച്ചു. ഫാ. ബേസിൽ ചീരക തോട്ടത്തിൽ,ഫാ.ഡോ. മത്തായി അതിരംപുഴയിൽ, ഫാ. മത്തായികുഞ്ഞ് ചാത്തനാട്ട്കുടി, ഫാ. ജയിംസ് വന്മേലിൽ, പി.എഫ്.തങ്കച്ചൻ, എൽദോസ് മത്തോക്കിൽ, ജോബിഷ് ജോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *