September 10, 2026

ചെറുപുഷ്പ മിഷൻലീഗ് ; ചരിത്ര നേട്ടവുമായി മീനങ്ങാടി ശാഖ

0
20231003_105145.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി : ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി മികച്ച ശാഖകൾക്കായി ഏർപ്പെടുത്തിയ സിൽവർ സ്റ്റാർ പുരസ്കാരം സ്വന്തമാക്കി മീനങ്ങാടി ശാഖ. 2022-23 വർഷത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ശാഖയെ ചരിത്രനേട്ടത്തിലേക്കെത്തിച്ചത്. ജീവകാരുണ്യം, സാമൂഹ്യ സേവനം, ആത്മീയ പരിപോഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ശാഖ ഒരുക്കിയിരുന്നു. ആർച്ച് ബിഷപ് ജോസഫ് പാംബ്ലാ നിയിൽ നിന്ന് ഡയറക്ടർ ഫാദർ ജോമോൻ ഉപ്പുവീട്ടിൽ ,ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആനി ടോം എസ് എ ബി എസ് ,എൽസ മാങ്ങൻ , ലിജോ കുഴികണ്ടത്തിൽ, സാന്ത്വന മരിയ ചന്ദന പറമ്പിൽ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *