August 4, 2026

ജില്ലാ സ്കൂള്‍ കായിക മേള രണ്ടാം ദിനം ; കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിര്‍വഹിക്കും

0
20231006_1037403vqyect
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ എം.കെ. ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തില്‍ ആരംഭിച്ച റവന്യു ജില്ലാ സ്കൂള്‍ കായിക മേളയുടെ ഒന്നാം ദിനം കാട്ടിക്കുളം ഗവ.എച്ച്‌എസ്‌എസ് മുന്നേറുന്നു.ആദ്യ ദിനത്തില്‍ 19 ഇനങ്ങളിലാണ് മത്സരം നടന്നത്.

 

ആറു സ്വര്‍ണവും നാല് വെള്ളിയും ഉള്‍പ്പെടെ 42 പോയിന്‍റ് നേടിയാണ് കാട്ടിക്കുളം മുന്നേറുന്നത്. രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവുമടക്കം 13 പോയിന്‍റുമായി വൈത്തിരി ഗവ. മോഡല്‍ റസിഡൻഷ്യൻസ് സ്കൂള്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം 11 പോയിന്‍റുമായി കല്‍പ്പറ്റ ജിവിഎച്ച്‌എസ്‌എസ് മൂന്നാം സ്ഥാനത്തുമാണ്.

 

പുല്‍പ്പള്ളി വിജയ എച്ച്‌എസ്‌എസ്, മാനന്തവാടി ജിവിഎച്ച്‌എസ്, ആനപ്പാറ ജിഎച്ച്‌എസ്‌എസ്, മുള്ളൻകൊല്ലി സെന്‍റ് മേരീസുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ആദ്യദിനം മുപ്പത് സ്കൂളുകള്‍ മെഡല്‍ പട്ടികയില്‍ ഇടംനേടി. ഉപജില്ലാ തലത്തില്‍ എട്ട് സ്വര്‍ണവും 10 വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ 76 പോയിന്‍റുമായി മാനന്തവാടിയാണ് ഒന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവുമുള്‍പ്പെടെ 50 പോയിന്‍റുമായി സുല്‍ത്താൻ ബത്തേരി രണ്ടാം സ്ഥാനത്തും നാല് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 33 പോയിന്‍റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്.

 

പോള്‍ വാള്‍ട്ട്, ഹൈജംപ്, ഷോട്ട്പുട്, ഡിസ്ക്കസ് ത്രോ, 100 മീറ്റര്‍ ഓട്ടം, 1500 മീറ്റര്‍ ഓട്ടം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന ഇനങ്ങള്‍. മേളയില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 96 ഇനങ്ങളിലായി 750 ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.

 

മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന്‍റെ ആതിഥേയത്വത്തിലാണ് മേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ കായികമന്ത്രി വി. അബ്ദുറഹ്മാൻ നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഒ.ആര്‍. കേളു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ഏഴിന് ഉച്ചകഴിഞ്ഞ് ഐ.സി. ബാലകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാൻ മുജീബ് കെയെംതൊടി അധ്യക്ഷത വഹിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *