August 4, 2026

മുട്ടിലിൽ കാറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു മൂന്നു പേര്‍ക്ക് പരിക്ക് 

0
20231006_100109
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ :മുട്ടിലിൽ കാറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്. മുട്ടില്‍ പാറക്കല്‍ കൊശവന്‍ വളവില്‍ വെച്ചാണ് കാറുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചത്. കല്ലൂര്‍ 66ലെ കഴഞ്ചാലില്‍ സജീര്‍ (40) , സഹോദര ഭാര്യ ഫര്‍സാന (27), സജീറിന്റെ ഉമ്മ മറിയ (58) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. എല്ലാവരുടേയും പരിക്ക് നിസാരമാണെന്നാണ് പ്രാഥമിക വിവരം. ഫര്‍സാനയുടെ മകനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാണിക്കുവന്‍ പോകുമ്പോഴായിരുന്നു അപകടം. കോട്ടയത്തു നിന്നും വയനാട് കാണാന്‍ വന്നവരുടെ കാറുമായാണ് കൂട്ടി ഇടിച്ചത്. പരിക്കേറ്റവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *