June 20, 2026

പെൺകുട്ടികൾക്ക് ആര്‍ച്ചറി പരിശീലനം: ഉദ്ഘാടന കർമ്മം നിർവഹിച്ച് കായിക മന്ത്രി

0
IMG_20231006_165657.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബേഠി ബച്ചാവോ ബേഠി ബഠാവോ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്ന ജില്ലാതല ഉദ്ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കായിക വികസന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
വയനാട് ബൈസൈക്കിള്‍ ക്ലബ് സംഘടിപ്പിക്കുന്ന വയനാട് ബൈ സൈക്കിള്‍ ചലഞ്ചിന്റെ രണ്ടാം എഡിഷന്റെ ബ്രോഷറും വൈബ് സൈറ്റും മന്ത്രി പ്രകാശനം ചെയ്തു. കായിക വകുപ്പും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി പെണ്‍കുട്ടികളുടെ കായിക വികസനവും ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *