June 20, 2026

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് രാഷ്ട്രീയ ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പി നടത്തുന്നത് :അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ

0
IMG_20231006_195217.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് രാഷ്ട്രീയ ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പിയും, നരേന്ദ്ര മോദിയും നടത്തുന്നതെന്ന് വയനാട് ഡി.സി.സിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. മോദിയും അമിത് ഷായും ഇന്ത്യാ രാജ്യത്ത് അധര്‍മ്മം നടപ്പിലാക്കുമ്പോള്‍ ധര്‍മ്മത്തിന് വേണ്ടി പോരാടുന്ന രാമനാണ് രാഹുല്‍ ഗാന്ധിയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് കോടിക്കണക്കിനുള്ള ഇന്ത്യന്‍ ജനസമൂഹം. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു.
ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പി.പി. ആലി, എന്‍.കെ. വര്‍ഗ്ഗീസ്, എന്‍.എം. വിജയന്‍, ഒ.വി. അപ്പച്ചന്‍, നജീബ് കരണി, പി.വി. ജോര്‍ജ്ജ്, കമ്മന മോഹനന്‍, പി. ശോഭനകുമാരി, ചിന്നമ്മ ജോസ്, ബി. സുരേഷ് ബാബു, മാണി ഫ്രാന്‍സിസ്, പോള്‍സണ്‍ കൂവക്കല്‍, ജില്‍സണ്‍ തൂപ്പുങ്കര, വര്‍ഗ്ഗീസ് മുരിയങ്കാവില്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ജിനി തോമസ്, അഡ്വ. ഗൗതം ഗോകുല്‍ദാസ്, നിത്യ ബിജുകുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഗിരീഷ് കല്‍പ്പറ്റ, ഉഷ തമ്പി, സീത വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *