May 20, 2024

ജില്ലാതല വയോജന സംഗമം നടത്തി

0
20231006 195503

 

ബത്തേരി: അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തല വയോജന സംഗമം നടത്തി. സംഗമത്തിന്റെ സമാപന ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വയോജനങ്ങളുടെ മാനസികോല്ലാസവും ആരോഗ്യവും ലക്ഷ്യം വച്ചുള്ള വിവിധ കലാപരിപാടികളും ആരോഗ്യ ബോധവല്‍ക്കരണവും സമ്മാന ദാനവും ഉപഹാര വിതരണവും നടത്തി.വയോജങ്ങള്‍ക്ക് യു എച്ച് ഐഡി കാര്‍ഡ് വിതരണവും ആഭ ഐഡി നമ്പര്‍ ക്രിയേഷനും നടന്നു. ജില്ലയിലെ വിവിധ ഓള്‍ഡ് ഏജ് ഹോമുകളില്‍ നിന്നായി 180 വയോജനങ്ങള്‍ ഉള്‍പ്പടെ 300 പേര്‍ പങ്കെടുത്തു.അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ വയോജന സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് ഒക്ടോബര്‍ 12 ന് സുല്‍ത്താന്‍ ബത്തേരി താലൂക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ സംഘടിപ്പിക്കും.

       ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് മുഖ്യപ്രഭാഷണവും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ,വൈസ് പ്രസിഡന്റ് കെ പി നുസ്‌റത്ത് , സ്ഥിരം സമിതി അധ്യക്ഷരായ പി വാസുദേവന്‍, ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ ,മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പി കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, യെസ് ഭാരത് വെഡിംഗ് കളക്ഷന്‍സ് മാനേജര്‍ ജോസഫ് ജോണ്‍, മീനങ്ങാടി സാമൂഹ്യ ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എന്‍ ഗീത, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ജില്ലാ കോഡിനേറ്റര്‍ പി സ്മിത സീനിയര്‍ സിറ്റിസണ്‍സ് ഫോറംജില്ലാ പ്രസിഡന്റ് കെ . വി മാത്യു, വൈസ് പ്രസിഡന്റ് വാസുദേവന്‍, സെക്രട്ടറി ടി വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *