രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: തൃശ്ശിലേരി മോര്‍ ബസേലിയോസ്‌യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ കോതമംഗലം ബാവയുടെ ഓര്‍മ്മപെരുന്നാളിനോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. തൃശ്ശിലേരി മാര്‍ ബസേലിയോസ് യൂത്ത് അസോസിയേഷന്‍, ജ്യോതിര്‍ഗമയ എന്നിവയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. യൂത്ത് അസോസിയേഷന്‍ മേഖലാ പ്രസിഡന്റ് ഫാ. ബൈജു മനയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിന്‍സണ്‍ മത്തായി മത്തോക്കില്‍ അധ്യക്ഷത വഹിച്ചു.
ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ട്രസ്റ്റി എല്‍ദോ ചെങ്ങമനാട് , സെക്രട്ടറി ബേസില്‍ ജോര്‍ജ്, പെരുന്നാള്‍ കണ്‍വീനര്‍ പി.വി. സ്‌കറിയ, യൂത്ത് അസോസിയേഷന്‍ മേഖലാ സെക്രട്ടറി അമല്‍ കുര്യന്‍, യൂണിറ്റ് സെക്രട്ടറി വി.ജി. അജീഷ് വരമ്പേല്‍, ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുമോള്‍, ഫാ. കെന്നി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply