August 2, 2026

പാനൂർ നഗര സഭയിൽ സെക്രട്ടറിയെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റി നിയമിച്ചത് അംഗീകരിക്കാനാവില്ല: മുസ്ലിം ലീഗ്

0
IMG_20231007_151406.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പാനൂർ നഗര സഭയിൽ വർഗീയ പരാമർശം നടത്തി ഒറ്റപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം ഭയന്ന് സെക്രട്ടറിയെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റി നിയമിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി. തികച്ചും മത സൗഹൃദ ത്തോടെ മുന്നോട്ടു പോകുന്ന മാനന്തവാടി പോലുള്ള ഒരു നഗര സഭയിൽ മനസ്സിലെ വർഗീയ വിഷം ചീറ്റുന്ന ഇത്തരം ഒരു ഉദ്യോഗസ്ഥനെ നിയമിച്ച തീരുമാനം പുന പരിശോധിക്കണമെന്ന് നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പരിപാടിയിൽ പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി ആദ്ധ്യ ക്ഷം വഹിച്ചു. സെക്രട്ടറി കെ. സി. അസീസ് കൊറോം സ്വാഗതം പറഞ്ഞു. കടവത് മുഹമ്മദ്‌,കെ. ഇബ്രാഹിം ഹാജി, ഡി. അബ്ദുള്ള, അഡ്വ. പടയൻ റഷീദ്, ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *