June 20, 2026

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്: ഒക്ടോബർ 9 മുതൽ അപേക്ഷ നൽകാം

0
IMG-20231007-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഓണ്‍ലൈനായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ പരാതി അദാലത്തില്‍ പരിഗണിക്കും. എഴുതി തയ്യാറാക്കിയ അപേക്ഷകളുമായി തൊട്ടടുത്തുള്ള അക്ഷയകേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 9 മുതല്‍ 12 വരെ അപേക്ഷ നല്‍കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *