June 20, 2026

സ്കൂട്ടർ മോഷണം: യുവാവ് പിടിയിൽ

0
IMG_20231007_203707.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട്, പന്തീരാങ്കാവ് സ്വദേശി, മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ,മനീഷ്, സിവിൽ പോലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *