May 5, 2026

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് അനുബന്ധ നടപടികള്‍ വേഗത്തിലാക്കണമെന്ന് ടി.സിദ്ധിഖ് എം.എല്‍.എ

0
IMG_20231008_190356.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്-ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് അനുബന്ധ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ്. ചുരമില്ലാതെ കോഴിക്കോടേക്ക് യാത്ര ചെയ്യാവുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനായി വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ്. എം.എല്‍.എ യുടെ ഇടപെടലിന്റെ ഭാഗമായി സെപ്റ്റംബര്‍ 19 ന് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചിരുന്നു. സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനിരിക്കുകയാണ്.
റോഡിന്റെ ആവശ്യകത ഉള്‍ക്കൊണ്ട്‌കൊണ്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. ഈ റോഡ് പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ ഭൂമി നേരത്തെ ലഭ്യമായിട്ടുണ്ട്. പകരം ഭൂമി ഫോറസ്റ്റിന് നല്‍കിയിട്ടുമുള്ളതാണ്. അതുകൊണ്ട് തന്നെ വനം വകുപ്പ് മന്ത്രിയും, ജില്ലാ മേധാവികളും, ജനപ്രതിനിധികളും, വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഉന്നതതല യോഗം വൈകാതെ വിളിച്ച് ചേര്‍ക്കണമെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കാമെന്ന് മന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. പ്രസ്തുത വിഷയം വയനാട് ജില്ലാ കളക്ടറുമായി എം.എല്‍.എ സംസാരിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *