May 5, 2026

അംഗപരിമിതരുടെ സാംസ്കാരിക യാത്രയ്ക്ക് സ്വീകരണം നൽകി വെള്ളമുണ്ട ഡിവിഷൻ

0
20231008_190711.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:അംഗപരിമിതരുടെ കൂട്ടായ്മയായ ഇൻസാക്കിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലേക്ക് സംഘടിപ്പിച്ച സാംസ്ക്കാരിക പൈതൃക യാത്രക്ക് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. അൽ കരാമ സ്പെഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ 
ഇൻസാക്ക് ദേശീയ പ്രസിഡന്റ്‌ ഡോ.എഫ്. എം ലാസർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അൽ കരാമ പ്രതിനിധി 
അലി കുനിങ്ങാരത്ത് ഡിവിഷന്റെ ഗ്രാമാദരം യാത്ര സംഘത്തിന് കൈമാറി. സുഭദ്ര നായർ, റഷീദ് നീലാംബരി, അബ്ദുൽ റസാക്ക് മാളിയേക്കൽ, മംഗലശ്ശേരി നാരായണൻ, റഹ്മാൻ എം, മുഹ്സിൻ, അബു, സുലൈഖ,മരിയ തങ്കച്ചൻ, ഏരി മോയി തുടങ്ങിയവർ സംസാരിച്ചു.
രണ്ടു ദിവസത്തെ പ്രകൃതി ആസ്വാദനമടക്കം ആസൂത്രണം ചെയ്ത് ക്രമീകരിച്ച വയനാട് യാത്ര ഭിന്നശേഷികാരുടെ സംഘടനയായ ഇൻസാക്ക് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *