June 25, 2026

ഡോ.എ.പി.ജെ അബ്ദുല്‍ കലാം ബാലപ്രതിഭാ 2023 പുരസ്‌കാരത്തിന് അർഹയായി മാനന്തവാടി സ്വദേശിനി ജൊവാന ജുവല്‍

0
20231009_200143
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ഡോ.എ.പി.ജെ അബ്ദുല്‍ കലാം ബാലപ്രതിഭാ 2023 പുരസ്‌കാരത്തിന് അർഹയായി മാനന്തവാടി സ്വദേശിനി ജൊവാന ജുവല്‍. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തോടനുബന്ധിച്ചാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന കലാം ബാലപ്രതിഭാ 2023 പുരസ്‌കാരത്തിന് മാനന്തവാടി ജി.വി.എച്ച് എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ജൊവാന ജുവല്‍ അര്‍ഹയായത് . ജൊവാനയടക്കം 14 കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് പുരസ്‌കാരം ലഭിച്ചത്. ‘സ്‌മൈലി ഡേ’ പ്രൊജക്റ്റിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ നടത്തിയ ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണം പരിഗണിച്ചാണ് ജൊവാനയ്ക്ക് പുരസ്‌കാരം. ഒണ്ടയങ്ങാടി അനുഗ്രഹ് വില്ലയില്‍ മിനേഷ് കുമാറിന്റെയും, അനുവിന്റെയും മകളാണ് ജൊവാന. കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി. ആര്‍.അനില്‍ പുരസ്‌കാരം സമ്മാനിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *