June 20, 2026

കേരള എൻ. ജി. ഒ. അസോസിയേഷൻ ഡി. എം. ഒ. ഓഫീസ് മാർച്ച്‌ നടത്തി

0
20231011_170553
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കേരള എൻ. ജി. ഒ. അസോസിയേഷൻ ഡി. എം. ഒ. ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.

നഴ്സിംഗ് അസിസ്റ്റന്റ്- ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രൊമോഷൻ നടത്തുക, ജെ പി.എച്ച് l എൻ. ഒഴിവുകൾ നികത്തുക, ഡ്രൈവർമാരുടെ പൊതുസ്ഥലം മാറ്റം നടത്തുക, മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധ പരിപാടി ബ്ലോക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എ. എം. നിഷാന്ത് ഉദ്ഘടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ എൻ. വി. അഗസ്റ്റിൻ അധ്യഷത വഹിച്ചു.

 

ഒഴിവുകൾ നികത്താതെയും അർഹമായ പ്രമോഷനുകൾ തടഞ്ഞു വെച്ചും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികൾ അനുവദിക്കുവാൻ സാധിക്കുകയില്ലെന്നും, ജില്ലയിലെങ്ങും പകർച്ച വ്യാധികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്, കൂടാതെ നിലവിലുള്ള ജീവനക്കാർ അമിത ജോലി ഭാരത്താൽ വീർപ്പു മുട്ടുകയാണെന്നും എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *