June 20, 2026

മനുഷ്യ കടത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാക് ഫോർ ഫ്രീഡം ശനിയാഴ്ച്ച നടക്കും

0
IMG_20231013_140749.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റയിൽ വാക്ക് ഫോർ ഫ്രീഡം സംഘടിപ്പിക്കുന്നു. മനുഷ്യ കടത്ത് എല്ലായിടത്തും എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനും ഇരകളായവർക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനും ഈ വിഷയത്തിൽ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുമായാണ് പരിപാടി നടത്തുന്നത്. വാക് ഫോർ ഫ്രീഡം ശനിയാഴ്ച 9 മണിക്ക് പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിക്കും വിദ്യാർത്ഥികൾ, യുവജനങ്ങൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 
ആഗോളതലത്തിൽ മനുഷ്യ കടത്തിനെതിരെ നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇന്ത്യയിൽ 100 കേന്ദ്രങ്ങളിൽ ദി ഇന്ത്യ മൂവ്മെന്റ് വിവിധ സംഘടനകളും ആയി ചേർന്ന് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിൽ സെന്റർ ഫോർ ചൈൽഡ് റൈറ്റ് ആൻഡ് എംപവർ മെന്റ്, ജോയിന്റ് വളണ്ടി ആക്ഷൻ ഫോർ ലീഗൽ ലീഗൽ ആൾട്ടർനേറ്റീവ് -ജ്വാല, കേരള അസോസിയേഷൻ ഫോർ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്, ജില്ലയിലെ സോഷ്യൽ വർക്ക് കോളേജുകൾ, എൻ എസ് എസ് യൂണിറ്റുകൾ വിവിധ സംഘടനകൾ എന്നിവ സംയുക്തമായാണ് വാക് ഫോർ ഫ്രീഡം സംഘടിപ്പിക്കുന്നത്. 
കൽപ്പറ്റ ഡി വൈ എസ് പി സജീവ് ടി എൻ വാക് ഫോർ ഫ്രീഡം ഫ്ലാഗ് ഓഫ് ചെയ്യും. സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന സമാപന പരിപാടിയിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ ബിപിൻ ചെമ്പക്കര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *