വയനാടിൻ്റെ ക്രിയേറ്റീവ് ടാലന്റുകൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു
സുൽത്താൻ ബത്തേരി : വയനാടിൻ്റെ ക്രിയേറ്റീവ് ടാലന്റുകളെ കണ്ടെത്തുന്നതിനായി സെൻ എഡ്യൂക്കേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ചിത്രരചനാ മത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 112 പേർ പങ്കെടുത്ത മത്സരത്തിൽ എടപ്പെട്ടി സ്വദേശി കാർത്തിക് ഒന്നാം സമ്മാനവും,കല്ലുവയൽ സ്വദേശിനി നഹ്ല ഫാത്തിമ രണ്ടാം സമ്മാനവും ,ചൂരൽമല സ്വദേശിവിഷ്ണു മൂന്നാം സമ്മാനവും കരസ്ഥമാക്കി. കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ സുൽത്താൻ ബത്തേരി അൽഫോൻസാ കോളേജ് പി.ആർ.ഒ റോയ് വർഗീസ് സമ്മാനദാനം നിർവ്വഹിച്ചു.






Leave a Reply