June 13, 2026

കോണ്‍ഗ്രസ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 26ന്

0
20231016_095836.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോണ്‍ഗ്രസ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 26ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലകള്‍ തോറും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന കണ്‍വെന്‍ഷനില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുക്കും. ബൂത്ത്-മണ്ഡലം-ബ്ലോക്ക്-ജില്ലാ ഭാരവാഹികളടക്കം രണ്ടായിരത്തോളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച് ഡി സി സി ഓഫീസില്‍ നടന്ന നേതൃയോഗം കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയില്‍ ബ്രഹ്‌മഗിരി സൊസൈറ്റിയിലും, മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം കയ്യാളുന്ന സഹകരണ സ്ഥാപനങ്ങളിലും നടക്കുന്ന സഹകരണ കൊള്ളക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 18ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന് ജില്ലയില്‍ നിന്നും 250 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. സി.പി. വര്‍ഗീസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥന്‍, കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, അഡ്വ. എന്‍.കെ. വര്‍ഗീസ്, ഒ.വി. അപ്പച്ചന്‍, മംഗലശേരി മാധവന്‍, ടി.ജെ. ഐസക്ക്, പി. ചന്ദ്രന്‍, എന്‍.എം. വിജയന്‍, എം.എ. ജോസഫ്, എന്‍.സി. കൃഷ്ണകുമാര്‍, ഡി.പി. രാജശേഖരന്‍, പി. ശോഭനകുമാരി, ജി. വിജയമ്മ, അഡ്വ. പി.ഡി. സജി, നജീബ് കരണി, നിസി അഹമ്മദ്, എന്‍.യു. ഉലഹന്നാന്‍, ബിനു തോമസ്, അഡ്വ. എം. വേണുഗോപാല്‍, പി.എം. സുധാകരന്‍, എക്കണ്ടി മൊയ്തൂട്ടി, എടക്കല്‍ മോഹനന്‍, പി.വി. ജോര്‍ജ്ജ്, പി.കെ. അബ്ദുറഹിമാന്‍, എച്ച്.ബി. പ്രദീപ്, ഒ.ആര്‍. രഘു, ബീന ജോസ്, പോള്‍സണ്‍ കൂവക്കല്‍, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗ്ഗീസ് മുരിയങ്കാവില്‍, ബി. സുരേഷ് ബാബു, ജില്‍സണ്‍ തൂപ്പുങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *