June 20, 2026

ഏകദിന ശില്പശാല സംഘടിപ്പിച്ചു

0
20231017_115808.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി വൈത്തിരി താലൂക്ക് തല ഏകദിന ശില്പശാല കൽപ്പറ്റ എസ് കെ എം ജെ  സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ എംഎൽഎ  സിദ്ദിഖ് അവർകൾ നിർവഹിച്ചു. വയനാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  ഷാജി കെ എസ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.. ചടങ്ങിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  ഷറഫുദ്ദീൻ സ്വാഗതവും പ്രിവൻ്റിവ് ഓഫീസർ ഷിജു എം സി നന്ദിയും അറിയിച്ചു. പരിപാടിയിൽ വൈത്തിരി താലൂക്കിലെ 10 പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അംഗങ്ങളും, താലൂക്കിലെ വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരും കൗൺസിലർമാരും, വിവിധ റസിഡൻഷ്യൽ അസോസിയേഷനുകളിലെ പ്രസിഡണ്ടുമാരും, ഐ സി ഡി എസ് കോഡിനേറ്റർമാരും അടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. മേൽ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിമുക്തി ഡിബേറ്റ് വിമുക്തി ജില്ലാ കോഡിനേറ്റർ  ഫെബിന നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *