May 14, 2026

യൂത്ത് ഫുട്ബോൾ ലീഗ്  അണ്ടർ 17 മത്സരത്തിൽ  ഫ്രണ്ട് ലൈൻ ബത്തേരി ചാമ്പ്യൻമാർ

0
20231017_174217
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: വയനാട് ജില്ലാതല യൂത്ത് ഫുട്ബോൾ ലീഗ് അണ്ടർ 17 മത്സരത്തിൽ ഫ്രണ്ട് ലൈൻ ബത്തേരി ചാമ്പ്യൻമാരായി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സത്തിൽ സോക്കർ ഒളിമ്പിയ മീനങ്ങാടിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്‌.

മികച്ച ഗോൾകീപ്പറായി സോക്കർ ഒളിമ്പിയയുടെ ഷിതിനെയും ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി സോക്കർ ഒളിമ്പിയയുടെ അൻസിലിനെയും തെരഞ്ഞെടുത്തു.

 

വിജകൾക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഖലീൽ റഹ്മാൻ, ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഡി എഫ് എ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി മൻസൂർ അലി എം.കെ, എം.എഫ്.എ കോച്ച് ബിനോയ് സി പി, എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *