August 26, 2026

പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ലോക ഭക്ഷ്യദിനാചരണം നടത്തി

0
20231017_175533.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പഴശ്ശിരാജാ കോളേജിലെ ബി. വോക്. ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് ചിത്രശാലയിൽ വെച്ചു ഭക്ഷ്യ സുരക്ഷയെ ആസ്പദമാക്കി ഒരു ക്ളാസ്സ് നടത്തി. സുൽത്താൻബത്തേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നിഷ പി മാത്യു ക്ലാസുകൾക്ക് നേതൃത്വം നൽകി. യോഗത്തിന് ബി. വോക്. ഫുഡ് സയൻസ് വിഭാഗം മേധാവി ലിജോ ജോയ് അധ്യക്ഷനായിരുന്നു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പാൾ അബ്ദുൽബാരി കെ. കെ. യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോളേജ് സിഇഒ റവ. ഫാ. വർഗീസ് കൊല്ലമാവുടി, ബർസാർ റവ. ഫാ. ചാക്കോ ചേലംപറമ്പത്ത്, സ്വാശ്രയ വിഭാഗം ഡയറക്ടർ പ്രൊഫസർ താരാ ഫിലിപ്പ്, വിദ്യാർഥിനി കുമാരി ജുമാന പി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫുഡ് സയൻസ് വിഭാഗം അധ്യാപകരായ ഡെറ്റ്ലി ജോസ്, നിത്യ ജോൺ, നേഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *