സുൽത്താൻ ബത്തേരി ലയാറ വെഡ്ഡിങ്ങ് സെൻ്ററിൽ മോഷണം: രണ്ട് ലക്ഷം രൂപയോളം നഷ്ടമെന്ന് മാനേജ്മെന്റ്
സുൽത്താൻ ബത്തേരി: ബത്തേരിയിലെ പ്രമുഖ ടെക്സ്റ്റയിൽ സായ ലയാറ വെഡിങ്ങ് സെൻ്ററിൽ മോഷണം. വില കൂടിയ വസ്ത്രങ്ങളും -ചെരിപ്പുകളും സ്റ്റേഷനറി സാധനങ്ങളും മോഷണം പോയതായി അറിയിച്ചു. പിറക് വശത്തെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കടന്നത്. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജ്മെൻ്റ്റ് അറിയിച്ചു.
സുൽത്താൻ ബത്തേരിയിൽ അടുത്ത കാലത്ത് നിരവധി കടകളിൽ മോഷണം നടന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി പൊലീസ് കേസ് ഏടുത്ത് അന്വേഷണം നടത്തി വരുന്നു.





Leave a Reply