ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.അരുഷയ്ക്ക് സ്വീകരണം നല്‍കി
മാനന്തവാടി : ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.അരുഷയ്ക്ക് മാനന്തവാടിഗദ്ദിക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി മുഖ്യ പ്രഭാഷണം നടത്തി. കെ.ടി വിനു, പി.ജെ സെബാസ്റ്റ്യന്‍, പ്രദിപാ ശശി, അന്നമ്മ ജോര്‍ജ്, എ.വി മാത്യു, രേഖാ സുമേഷ്, ടി.രമേശ്, എം.പി നീനു, പി.പി അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply