June 20, 2026

വയനാട് ജില്ല സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് തുടക്കം

0
Img 20231027 190510
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: വയനാട് ജില്ല സിബിഎസ്ഇ സ്കൂൾ കലോത്സവത്തിന് മാനന്തവാടി അമൃത വിദ്യാലയത്തിൽ തുടക്കമായി.ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യുകയും അമൃത വിദ്യാലയം പ്രിൻസിപ്പൽ പൂജിതാമൃത ചൈതന്യ സ്വാഗത പ്രഭാഷണം നടത്തുകയും ജില്ലാ സഹോദയ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചുകൊണ്ടും മാനന്തവാടി മാതാ അമൃതാനന്ദമയി മടാതിപതി അനുഗ്രഹപ്രഭാഷണം നടത്തുകയും റിട്ടയേർഡ് അധ്യാപകനും വയനാട്ടിലെ മികച്ച സാഹിത്യകാരനുമായ ശിവരാമൻ പാട്ടത്തിൽ ആശംസകൾ അറിയിച്ചുകൊണ്ടും ജില്ലാ സെക്രട്ടറി ഡോക്ടർ ബീന സിഎ നന്ദി അർപ്പിച്ചുകൊണ്ടും കലോത്സവത്തിന് ആരംഭം കുറിച്ചു. ആദ്യദിനം കോൽക്കളി, ആങ്കറിങ് ,ദഫ് മുട്ട്, കുച്ചുപ്പുടി, സംഘനൃത്തം, സംഘഗാനം, ലളിതഗാനം,ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്,മോണോ ആക്ട് എന്നീ മത്സരങ്ങൾ നടക്കുകയും മത്സര വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ആങ്കറിംഗ് കാറ്റഗറി ഫോറിൽ ഒന്നാം സ്ഥാനം ഹോളി ഫെയ്സ് മക്കിയാട് സ്കൂളും രണ്ടാം സ്ഥാനം അമൃത സ്കൂൾ മാനന്തവാടിയും മൂന്നാം സ്ഥാനം ഡി പോൾ കൽപ്പറ്റയും കോൽക്കളിയിൽ ഒന്നാം സ്ഥാനം അൻസ് മീനങ്ങാടി സ്കൂളും രണ്ടാം സ്ഥാനം ഭവൻസ് ബത്തേരി സ്കൂളും മൂന്നാം സ്ഥാനം എം സി എഫ് കൽപ്പറ്റയും കരസ്ഥമാക്കി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *