August 1, 2026

പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം:  സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ

0
Img 20231030 Wa0012
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രകടനവും ഐക്യദാർഢ്യയോഗവും നടന്നു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇസ്രയേൽ-ഫലസ്തീൻ വിഷയം മതപരമായ പ്രശ്നമല്ല, രാഷ്ട്രീയ വിഷയമാണ് എന്നും അതുകൊണ്ട് തന്നെ ഇതിനൊരു രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

 

സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.എം. അഖിൽ കുമാർ ഐക്യദാർഢ്യ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. എം.കെ. ഷിബു സ്വാഗതമാശംസിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി. മനോഹരൻ അദ്ധ്യക്ഷനായിരുന്നു. കെ.ആർ. അശോകൻ, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, തുടങ്ങിയവർ പ്രസംഗിച്ചു. ബിജു പുൽപ്പള്ളി, യൂസഫ് എൻ.കെ, അസീസ് വള്ളിക്കാടൻ, കെ.അജിത തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *