ജോയിന്റ് കൗണ്‍സില്‍ വാഹന പ്രചരണ ജാഥ സമാപിച്ചു
കല്‍പ്പറ്റ: കാല്‍നട പ്രചരണ ജാഥ വിളംമ്പരം ചെയ്തു കൊണ്ടുള്ള വാഹന പ്രചരണജാഥ മാനന്തവാടിയില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് ഇന്നലെ സമാപിച്ചു. 4 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് ജാഥ സമാപിച്ചത്. സമാപന യോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു.സിവില്‍ സര്‍വീസിന്റെ പ്രാധാന്യം നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തി, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്നതുള്‍പടെയുള്ള സുപ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് നടക്കുന്ന കാല്‍നടജാഥ ചരിത്രത്തിന്റെ ഭാഗമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, അഴിമതി തുടച്ച് നീക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ നടക്കുന്നതാണ് കാൽനട പ്രചരണജാഥ.
സിപിഐ മണ്ഡലം സെക്രട്ടറി യുസഫ്.വി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി ലിതിന്‍ ജോസഫ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി. എം. സുധീഷ് , ടി മണി , ജാഥ വൈസ് ക്യാപ്റ്റന്‍ കെ .എ പ്രേംജിത്ത് , മാനേജര്‍ ബിനില്‍ കുമാര്‍ റ്റി.ആര്‍ , ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം.പി ജയപ്രകാശ് , സുധാകരന്‍ കെ.ആര്‍ , കെ.ഷമീര്‍ , രേഖാ സി എം , വിനോദ് എം. , പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Leave a Reply