വയനാട് ടൂറിസം അസോസിയേഷന്‍ വൈത്തിരി താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു
കല്‍പ്പറ്റ: വയനാട് ടൂറിസം അസോസിയേഷന്‍ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവർക്കായി കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ കെടിഎം പ്രിന്‍സ് ഹോട്ടലില്‍ വച്ച് നടന്നു . കൂടാതെ താലൂക്ക് തല ഭാരവാഹികളെ തിരഞ്ഞെടുപ്പ് നടത്തി. കണ്‍വെന്‍ഷന്‍ ഡിസ്റ്റിക് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലീം നിര്‍വഹിച്ചു. എന്‍ഹാന്‍സിംഗ് ഗസ്റ്റ് എക്‌സ്പീരിയന്‍സ് എന്ന വിഷയത്തില്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോട്ടല്‍ മാനേജ്‌മെന്റ് പ്രൊഫസര്‍ രഞ്ജിത്ത് ബല്‍റാം ക്ലാസ്സ് എടുത്തു.
വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ സൈഫുള്ള വൈത്തിരി സ്വാഗതവും, ജില്ലാ പ്രസിഡണ്ട് സൈതലവി തളിപ്പുഴ മുഖ്യപ്രഭാഷണവും, ജില്ലാ സെക്രട്ടറി അനീഷ് ബി നായര്‍ സംഘടനാ വിഷയത്തിലുള്ള വിശദമായ പ്രഭാഷണവും നടത്തി. ടുറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകടെ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. വയനാട് ടൂറിസം അസോസിയേഷന്‍ വൈത്തിരി താലൂക്ക് പ്രസിഡണ്ടായി എ ഓ വര്‍ഗീസനെയും സെക്രട്ടറി ആയി മനോജ് മേപ്പാടി യെയും. ട്രഷററായി സുബി പ്രേം നെയും, ജോയിന്റ് സെക്രട്ടറി മാരായി സുമ പള്ളിപ്രം, തോമസ് എം ഡി, വൈസ് പ്രസിഡന്റ് മാരായി സജി മാളിയേക്കല്‍, പ്രഭിത മേപ്പാടി എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി പട്ടു വിയ്യനാടന്‍, പ്രേംജിത്ത് വൈത്തിരി വില്ല, ജോസ് രമേഷ് എ, ഇര്‍ഷാദ് തരിയോട്, ഫാസില്‍ മാര്‍സ ഇന്‍, റിന്റു ഫെര്‍ണാണ്ടസ്, അഹ്മദ് വഫ, നിഷാം ചാര്‍ലി, നസീര്‍ സഫാരി ഹില്‍സ് , നാസര്‍ റൊണാള്‍ഡ് കാസ്റ്റില്‍ എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply