മാവേലി സ്റ്റോറിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി
രണ്ടേന്നാല്‍: മാസങ്ങളായി സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാത്തതിനെതിരെ രണ്ടേന്നാല്‍ മാവേലി സ്റ്റോറിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടവക, നല്ലൂര്‍നാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജില്‍സണ്‍ തൂപ്പുകര അധ്യക്ഷത വഹിച്ച സമരം ഡിസിസി സെക്രട്ടറി എച്ച് ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഉഷ വിജയന്‍, വിനോദ് തോട്ടത്തില്‍, ജെന്‍സി ബിനോയ് , ഷില്‍സന്‍ മാത്യു, സി പി ശശിധരന്‍ , ബ്രാന്‍ അലി, രാജന്‍ കൊല്ലിയില്‍ , ജോഷി വാണാക്കുടി,ജീസസ് ജോണ്‍ , ലീലാ ഗോവിന്ദന്‍,അനിത രവി തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply