സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്ര മേളയിൽ വിജയപ്രഭയിൽ അസംപ്ഷൻ എ. യു. പി സ്കൂൾ
ബത്തേരി : മീനങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ. ടി, പ്രവർത്തിപരിചയ മേളകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച് അസംഷനിലെ വിദ്യാർത്ഥികൾ. എൽ പി വിഭാഗം ശാസ്ത്രമേള , ഗണിത ശാസ്ത്രമേള, എന്നിവയിൽ ഓവറോളും പ്രവൃത്തി പരിചയമേളയിൽ നാലാം സ്ഥാനവും നേടി. അതോടൊപ്പം യൂ പി വിഭാഗം സാമൂഹ്യ ശാസ്ത്രമേള ,ശാസ്ത്രമേള ഐ. ടി മേള എന്നിവയിൽ ഓവറോളും പ്രവർത്തി പരിചയമേളയിൽ മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. , എൽ യു പി വിഭാഗം വിദ്യാർത്ഥികൾക്ക് സബ് ജില്ലാ തലം വരെ മാത്രമേ മത്സരങ്ങളുള്ളൂ എന്നിരിക്കെ സുൽത്താൻ ബത്തേരി ഉപ ജില്ലയിലെ അറുപതോളം സ്കൂളുകളുമായി മാറ്റുരച്ചായിരുന്നു ഈ വിജയം കരസ്ഥമാക്കിയത് എന്നത് ശ്രദ്ധേയമാണ്. വിജയികളായ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് പരുവമ്മേ ലിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റർ സ്റ്റാൻലി ജേക്കബിന്റെ നേതൃത്വത്തിൽ കർമ്മനിരതരായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ വിജയമാണിത് എന്ന് അനുമോദനയോഗത്തിൽ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അഭിപ്രായപ്പെട്ടു. പി ടി എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, എംപിടിഎ
പ്രസിഡന്റ് ശ്രീജ ഡേവിഡ്, അസംപ്ഷൻ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിനു തോമസ്, സീനിയർ അസിസ്റ്റന്റ് ബിജി വർഗീസ്,ബീന മാത്യു എന്നിവർ അനുമോദനങ്ങൾ അറിയിച്ചു സംസാരിച്ചു.





Leave a Reply