June 13, 2026

കുഞ്ഞോം കുങ്കിച്ചിറ കുളത്തിൽ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

0
20231104 180332
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടര്‍നാട്: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കുഞ്ഞോം കുങ്കിച്ചിറ കുളത്തില്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 3 ഏക്കറില്‍ വരുന്ന ചിറയില്‍ പതിനായിരത്തോളം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രീത രാമന്‍, മെമ്പര്‍ സിനി, സമൂന തൊണ്ടര്‍നാട്, അരുണ്‍ പനമരം, കുങ്കിച്ചിറ മ്യൂസിയം ഓഫീസര്‍ ഗിരീഷ്, ഉദയ എസ്ടി കൂട്ടായ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *