May 20, 2024

എടപ്പെട്ടി സ്‌കൂളില്‍ പ്രതിഭാ സംഗമം നടത്തി

0
Img 20231105 181108

കല്‍പ്പറ്റ : എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമം സുല്‍ത്താന്‍ ബത്തേരി എ ഇ ഒ ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച സ്‌കൂളിന്റെ സമീപപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി ആദരിച്ചു. വിവിധ മല്‍സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, കലാ-കായിക മല്‍സര വിജയികള്‍, ഗോകുലം എഫ് സി,മുംബൈ എഫ് സി ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ എന്നിവരുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു.

മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ് കുമാര്‍ , പി ടി എ പ്രസിഡന്റ് എന്‍ പി ജിനേഷ് കുമാര്‍ , ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സുന്ദര്‍ രാജ് എടപ്പെട്ടി, ജെയിന്‍ ആന്റണി, പി ടി എ വൈസ് പ്രസിഡന്റ് കെ എം ജോഷി, സി വി ശശികുമാര്‍, കെ കെ റഷീദ്, കെ പി പ്രദീശന്‍, വല്‍സല രാമകൃഷ്ണന്‍ , എം എച്ച് ഹഫീസ് റഹ്മാന്‍, മെറീന ഫെര്‍ണാണ്ടസ്, ടി എസ് രേവതി എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *