September 17, 2026

കോണ്‍ഗ്രസ് കെ എസ് ഇ ബി ഓഫീസ് മാര്‍ച്ചും ധര്‍ണയും ഇന്ന്

0
Img 20231106 103951
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയോജകമണ്ഡലം അസ്ഥാനങ്ങളില്‍ ഇന്ന് കെ എസ് ഇ ബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നടക്കുന്ന മാര്‍ച്ചിലും ധര്‍ണയിലും നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. സാധാരണക്കാരുടെ ജീവിതം താളം തെറ്റിക്കുന്ന വിധത്തിലാണ് ഇരുട്ടടിയായി വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും ധൂര്‍ത്തിന്റെയും ഫലമാണ് ഇപ്പോഴത്തെ വൈദ്യുത ചാര്‍ജ്ജ് വര്‍ധന. ഓരോവര്‍ഷവും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനനക്കെതിരായ പ്രക്ഷോഭപരിപാടികളുടെ ആദ്യഘട്ടമായാണ് നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍. ചാര്‍ജ്ജ് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളിലും കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധപരിപാടികള്‍ തുടരുമെന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *