June 10, 2026

ബീവ്കോ ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള നീക്കത്തില്‍ നിന്ന് പിന്‍മാറണം; എഐവൈഎഫ്

0
Img 20231106 104311
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: ബിവറേജസ് കോർപറേഷനിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും കോർപറേഷൻ പിൻമാറണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ അരുൺ ആവശ്യപ്പെട്ടു. നിലവിൽ റാങ്ക് ലിസ്റ്റുള്ള തസ്തികയിലടക്കം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. ഇത് റാങ്ക് ലിസ്റ്റിലുള്ള നിരവധിയായ ചെറുപ്പക്കാരെയും ഉദ്യോഗാർത്ഥികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വാർത്ത സത്യമാണെങ്കിൽ തീരുമാനത്തിൽ നിന്നു പിൻമാറണമെന്നും, വാർത്ത വാസ്ഥവ വിരുദ്ധമാണെങ്കിൽ അത് വ്യക്തമാക്കണമെന്നും എൽ.അരുൺ ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ സുമേഷ് എം സി, സെക്രട്ടറി നിഖിൽ പദ്മനാഭൻ, അജേഷ് കെ ബി, സൗമ്യ എസ്, വിൻസെന്റ് പുത്തയത്ത്, ജെസ്മൽ അമീർ, റെജീഷ് വൈത്തിരി, അനിത എ സി പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *