August 5, 2026

രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

0
Img 20231106 192855
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട :ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി വിളര്‍ച്ച, ജീവിതശൈലിരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ. പി.എന്‍.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കാരയാട്, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജ കെ പീറ്റര്‍, ഗീത, എന്നിവര്‍ സംസാരിച്ചു. വീണ വി. വി, ബിബിന്‍ പി. എഫ്, ആശ വര്‍ക്കര്‍മാരായ ശോഭ, മിനി, ചന്ദ്രിക തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *