August 4, 2026

സ്‌കൂള്‍ ബസ്  ഫ്‌ളാഗ് ഓഫ് ചെയ്തു

0
Img 20231106 195455
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: കണ്ടത്തുവയല്‍ ഗവ.എല്‍പി സ്‌കൂളിന് ഒ ആര്‍ കേളുഎംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ഉള്ള തുക ഉപയോഗിച്ച് വാങ്ങിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. 20 ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചിരുന്നത്. സ്‌കൂള്‍ ബസ് ലഭിച്ചതോടെ കുണ്ടറ കൊല്ലി, പന്ത്രണ്ടാം മൈല്‍, വെള്ളിലാടി , കിണറ്റിങ്കല്‍ , ചെമ്പ്രന്‍ കുഴി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള വാഹനം സൗകര്യമാണ് ലഭ്യമായിരിക്കുന്നത്.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ കെ സല്‍മത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി എം അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ചന്ദ്രന്‍ , ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍ വിനീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് കെ കെ നിസാര്‍ സ്വാഗതവും,എന്‍ ഷരീഫ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *