August 26, 2026

വൈദ്യുത ചാർജ് വർദ്ധനവ്; കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി

0
Img 20231106 201936
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കെ.എസ്.ഇ.ബി വൈദ്യുത ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ ഇരുട്ടടി സൃഷ്ടിച്ചതിനെതിരെ കെ.പി.സി.സി.സി യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. കേരളത്തിലെ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കുകയും, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെയും, വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം ദു:സഹമാക്കുന്ന ഇടത് സർക്കാരിനെതിരെ നടന്ന കെ.എസ്.ഇ.ബി.ഓഫീസിലേക്കുള്ള സമരത്തിൽ സമരക്കാരുടെ പ്രതിഷേധം ഇരമ്പി.

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും, എ.ഐ.സി.സി.മെമ്പറുമായ പി.കെ.ജയലക്ഷമി ഉദ്ഘാടനം ചെയ്യ്തു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജിൽസൺ തൂപ്പുക്കര സ്വാഗത പറഞ്ഞ യോഗത്തിൽ അഡ്വ.എൻ.കെ.വർഗ്ഗീസ്, മംഗലശ്ശേരി മാധവൻ മാസ്റ്റർ, എം.ജി.ബിജു, പി.വി.ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, ചിന്നമ്മ ജോസ്, കമ്മന മോഹനൻ, മീനാക്ഷി രാമൻ എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡണ്ടുമാരായ സുനിൽ ആലിക്കൽ, ഷിബു.കെ.ജോർജ്ജ്, വിനോദ് തോട്ടത്തിൽ ഉഷാ വിജയൻ, ബെന്നി അരിഞ്ചേർ ശശികുമാർ വി.എസ്, ജോസ് നിലമ്പാട്ട് പി.പി.ജോർജ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *