September 7, 2026

ജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

0
Img 20231107 193201
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : 2023 നവംബർ 27 മുതൽ 30 വരെ സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്ന 42-ാമത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ തിരഞ്ഞെടുത്ത ലോഗോ പ്രകാശനം ചെയ്തു. വയനാട് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കളക്ടർ ഡോ. രേണുരാജ് ഐ എ എസ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, സ്കൂൾ പി. ടി.എ പ്രസിഡന്റ് ശ്രീജൻ ടി.കെ. എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ (ജനറൽ കൺവീനർ) ശശീന്ദ്രവ്യാസ് വി.എ., സർവജന സ്കൂൾ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ (കൺവീനർ) പി.എ. അബ്ദുൾ നാസർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ  അമ്പിളി നാരായണൻ, ഹെഡ് മിസ്ട്രസ്  ജിജി ജേക്കബ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ശ്രീജിത്ത് വാകേരി, റിസപ്ഷൻ കമ്മിറ്റി കൺവീനർ നിസാർ കമ്പ, ജോ. കൺവീനർ റിഷാദ് ഇ. ടി. എന്നിവർ സന്നിഹിതരായിരുന്നു. പത്ത് എൻട്രികൾ വന്നതിൽ വെള്ളമുണ്ട സ്വദേശിയായ ആർട്ടിസ്റ്റ് നിസാർ അഹമ്മദ് കെ. എം. സി. രൂപകത്പന ചെയ്ത ലോഗോയാണ് തിരഞ്ഞടുക്കപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *