ഗസ്സയുടെ കണ്ണുനീർ വോട്ടാക്കി മാറ്റരുത്
മേപ്പാടി :ഫലസ്തീനിൽ ഉറ്റി വീഴുന്ന രക്ത തുള്ളികൾ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. ഒന്നിച്ച് സംഘടിപ്പിക്കേണ്ട ഐക്യദാർഢ്യം ചേരിതിരിഞ്ഞ് നടത്തുന്ന രാഷ്ട്രീയപാർട്ടികളുടെ ലജ്ജാകരമായ നീക്കങ്ങൾ സമൂഹം നീരസത്തോടുകൂടിയാണ് കാണുന്നതെന്ന് ഐ എസ് എം മർകസുദ്ദഅ് വ യൂണിറ്റി വളണ്ടിയർ സംഗമം അഭിപ്രായപ്പെട്ടു.
ജില്ലാ ചെയർമാൻ ഇല്യാസ് ബത്തേരി അധ്യക്ഷത വഹിച്ചു. ജനുവരിയിൽ കരിപ്പൂരിൽ വച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം സംസ്ഥാന സെക്രട്ടറി റഫീക്ക് നല്ലളം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി മദനി,, അലി മദനി മൊറയൂർ,റഹീം ഖുബ ,റൗളത്തുൽ ഉലും കോളേജ് പ്രിൻസിപ്പാൾ ഷഹദ് ബിനു അലി,റഫിഖ് നല്ലള്ളം, ഹെൽപ്പിംഗ് ഹാൻഡ്സ് ചെയർമാൻ നിയാസ് കെ.വി,അബ്ദുസലിം മേപ്പാടി,അബ്ദുസലാം മുട്ടിൽ,ജലീൽ മദനി,ബഷീർ സ്വലാഹി,മഷൂദ് മേപ്പാടി,നിഷാദ് പുൽപള്ളി എന്നിവർ സംസാരിച്ചു





Leave a Reply