June 9, 2026

നവകേരള സദസ്സ് : രണ്ടരലക്ഷം ക്ഷണക്കത്തുകള്‍ വീടുകളിലെത്തും

0
Img 20231108 Wa0068
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ജില്ലയില്‍ നവംബര്‍ 23 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ രണ്ടര ലക്ഷം ക്ഷണക്കത്തുകള്‍ വീടുകളിലെത്തും. നവകേരളത്തിന്റെ മുന്നേറ്റങ്ങളും മഹത്തായ ലക്ഷ്യങ്ങളും രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട ക്ഷണക്കത്തുകളാണ് ഗ്രാമ ഗ്രാമന്തരങ്ങളിലെത്തുക. നിയോജക മണ്ഡല തലങ്ങളിലെത്തിയ ക്ഷണക്കത്തുകളുടെ വിതരണം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും. നാടിന്റെയും ജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ നവകേരള സദസ്സിലൂടെ സ്വാംശീകരിക്കുകയും നിറവേറ്റുകയും ചെയ്യുകയെന്ന ബൃഹത്തായ ആശയമാണ് നവകേരള സദസ്സ് ക്ഷണക്കത്തിലൂടെ പങ്കുവെക്കുന്നത്. നവകേരളം നവലോക മുദ്രകള്‍ ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ പ്രചാരണ രേഖകള്‍

മണ്ഡലം തല സംഘാടക സമിതിക്ക് കൈമാറി.മണ്ഡലം പഞ്ചായത്ത് തലങ്ങളിലൂടെയാണ് ഇവയുടെ വീടുകള്‍ തോറുമുള്ള വിതരണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *