June 20, 2026

സ്ഥിരം മദ്യവിൽപ്പനക്കാരൻ അറസ്റ്റിൽ

0
Img 20231109 Wa0011
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി യും പാർട്ടിയും ചേർന്ന് സുൽത്താൻ ബത്തേരി താലൂക്കിൽ, നൂൽപ്പുഴ കല്ലൂർ 67 ഭാഗത്ത് വെച്ച്, 4.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് ബത്തേരി കാഞ്ഞിരക്കടവ് വീട്ടിൽ ബാലൻ ( 57 ) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു. കല്ലൂർ 67 ഭാഗത്ത് സ്ഥിരമായി മദ്യവിൽപ്പന നടത്തുന്ന ആളാണ് പ്രതി. കർണ്ണാടക മദ്യം കടത്തിക്കൊണ്ടുവന്നതിനും ഇയാളെ മുൻപ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി .രഘു, പി എൻ ശശികുമാർ, ഉണ്ണികൃഷ്ണൻ കെ എ എന്നിവരും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *