വനിതകൾക്ക് 50% സബ്സിഡിയോടെ സ്കൂട്ടർ വിതരണം

കൽപ്പറ്റ : നാഷണൽ എൻ. ജി. ഓ കോൺഫഡറേഷൻ, ജോയിൻ്റ് വോളൻ്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ് – ജ്വാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാദേശിക സപ്പോർട്ടിംഗ് ഏജൻസികളുടെ സഹകരണത്തോടെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന (അംഗൻവാടി, ആശാ വർക്കർമാർ ഉൾപ്പടെ) വനിതകൾക്ക് കമ്മ്യൂണിറ്റി ഡവലപ്പ്മെൻറ് ഇനീഷ്യേറ്റീവ്സ് പദ്ധതിയുടെ ഭാഗമായി സ്കൂട്ടറുകൾ നല്കുന്നു.
ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും 50% ഗുണഭോക്തൃവിഹിതം മുൻകൂർ അടക്കുവാൻ സന്നദ്ധരായിരിക്കുകയും വേണം. സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും സിവിൽ സ്റ്റേഷന് സമീപമുള്ള ജ്വാലയുടെ ഓഫീസിലോ 04936 206036 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.



Leave a Reply