June 10, 2026

ഡബ്ലൂ.എം.ഒ.ബാഫഖി ഹോം മാനന്തവാടിയിൽ പ്രീമാ രിറ്റിൽ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു

0
Img 20231110 Wa0058
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ഡബ്ലൂ.എം.ഒ.മാനന്തവാടി ബാഫഖി ഹോമിൽ പ്രീമാ രിറ്റിൽ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു.കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നിർദ്ദേശാനുസരണംഡബ്ലൂ.എം.ഒ.ബാഫഖി ഹോം മാനന്തവാടിയിൽ നവംബർ 18, 19, 20 തീയതികളിലാണ് മൂന്ന് ദിവസത്തെ പ്രീമാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചത്.18 വയസ്സ് തികഞ്ഞ യുവതി യുവാക്കൾക്ക് പങ്കെടുക്കാം.ന്യൂനപക്ഷ ക്ഷേമ വകുപ്പ് തീരുമാനിക്കുന്ന, റിസോഴ്സ് ടീമാണ് ക്ലാസുകൾ നയിക്കുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്യുക. മുൻകൂട്ടിരജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് പ്രവേശനം നൽകുക. പ്രോഗ്രാം കോഡിനേറ്റർ മാരായി ഉസ്മാൻ കോക്കടവ്,ബിന്ദു എം, സമദ് ഇടവക എന്നിവരെ തിരഞ്ഞെടുത്തു, കെ.എം.അബ്ദുള്ള അഹമ്മദ് മാസ്റ്റർ, അസൈനാർഹാജി പനമരം, ഒ.കെ.അഹമ്മദ് ഹാജി,കെ.കെ അബ്ദുറഹിമാൻ , അഷറഫ് പെരിയ സംസാരിച്ചു,സി.മമ്മു ഹാജി സ്വാഗതവും, മാനേജർ മമ്മു നന്ദിയും പറഞ്ഞു, പ്രീമാരിറ്റിൽ കൗൺസിലിംഗിൽ പങ്കെടുക്കാൻരജിസ്ട്രേഷൻ നടത്താൻ 9495049965 എന്ന നമ്പറിൽ ബന്ധപ്പെടുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *