August 23, 2026

ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

0
20231110 184140
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സപ്ലൈകൊ സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും അവശ്യ സാധനങ്ങൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ചു കൊണ്ട് പടിഞ്ഞാറത്തറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ സപ്ലൈകോ സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് പി.കെ.വർഗീസ്സ് ധർണ്ണയ്ക്ക്‌ അധ്യക്ഷധത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൾ റഹ്മാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട് പോൾസൻ കൂവക്കൽ മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ്‌ നേതാക്കളായ ശകുന്തള ഷണ്മുഖൻ,ജോണി നന്നാട്ട്,എം.വി.ജോൺ,കെ.വി.ടൈറ്റസ്,ഇ.കെ. പ്രഭാകരൻ,മാത്യു വട്ടുകുളം, കെ.വി.ഇബ്രാഹിം, ഗോപി അമയമംഗലം,ബിനു തോമസ്, ജോസഫ് പുല്ലുമാരി,പി.നാസർ, പി.എ ജോസ്, ജോർജ് മണ്ണത്താനി,ജെസ്‌വിൻ പി.ജെ, ഗിരിജ കൃഷ്ണ,അനീഷ് കെ.കെ,ബിന്ദു ബാബു, പത്മിനി,സാം സഞ്ജയ്‌ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *