ആയുർവേദ ദിനാചരണം :മെഡിക്കല്‍ ക്യാമ്പ് നടത്തി
കൽപ്പറ്റ : ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷ്ണല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗനിര്‍ണയം, ജീവനക്കാര്‍ക്കു വേണ്ടിയുള്ള പ്രത്യേക യോഗ പരിശീലനം, ഔഷധ ഭക്ഷ്യ പ്രദര്‍ശനം എന്നിവയും നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പ്രീത, നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.സമീഹ സൈതലവി, നാഷ്ണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ.ഹരിത ജയരാജ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ.എസ് ഷാജി, വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ സി.സി സത്യന്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എ.എസ് ശരത്ചന്ദ്രന്‍, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ.രാജ് മോഹന്‍, ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, പ്രോഗ്രാം കണ്‍വീനര്‍ ഡോ.ജി അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കളക്ടറേറ്റിലെ ജീവനക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കാളികളായി.
Leave a Reply