ലഹരി വിരുദ്ധ ചുമർ പോസ്റ്റർ സന്ദേശ മൂല” വൈഖരി ” – ഉദ്ഘാടനം ചെയ്തു
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ” ചലഞ്ചേഴ്സ് ക്ലബ്ബിന്റെ” നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ചുമർ പോസ്റ്റർ സന്ദേശ മൂല ” വൈഖരി ” ഒരുക്കി. വയനാട് ജില്ലാ DDE ശ്രീ. ശശീന്ദ്ര വ്യാസ് അവറുകൾ “വൈഖരി “ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് ഒഴിവുസമയങ്ങൾ ഉപയോഗപ്രദമാക്കാൻ വിവിധ ദിനപത്രങ്ങൾ, മാഗസിനുകൾ എന്നിവ കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. വായനാ ലഹരി, വിദ്യാലഹരി എന്നീ ആശയങ്ങൾ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.





Leave a Reply