ഇല്ലിമുക്ക് – കാലാപ്പള്ളി റോഡ് ശോചനീയാവസ്ഥ : എൽ എസ് ജി ഡി ഉധ്യോഗസ്ഥരെ തടഞ്ഞുവെച്ച് ജനപ്രതിനിധികളും നാട്ടുക്കാരും
കൽപ്പറ്റ : 2018 ലെ പ്രളയത്തിൽ പൂർണ്ണമായും തകർന്ന ഇല്ലിമുക്ക് – കാലാപ്പള്ളി റോഡിനോടുള്ള അനധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോളിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, നാട്ടുക്കാരും ചേർന്ന് എൽ എസ് ജി ഡി ഉധ്യോഗസ്ഥരെ ഓഫീസിൽ തടഞ്ഞുവെച്ചു. അധിക്യതരുടെ അലംഭാവത്തിൽ കഴിഞ്ഞ ദിവസം ഇവിടെ ചെത്തുക്കല്ലുമായി വന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. കൽപ്പറ്റ സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം സമരക്കാരും ഉധ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഉടൻ തന്നെ റോഡിന് ഫണ്ടനുവദിയ്ക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. വാർഡംഗം സജി യു എസ്, ജോണി മുകളേൽ, ടോമി കുരുവിനാൽ , ജോബിൾ ചീർപ്പുങ്കൽ, ജെറിൻ മുണ്ടുപറമ്പിൽ , കാർത്യായനി കല്ലുങ്കൽ നേതൃത്വം നൽകി.
Leave a Reply