May 15, 2026

സ്മാർട്ടായി ആയി ഹരിത കർമ്മ സേന

0
Img 20231114 092324
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: ചെന്നലോട് ഹരിത കർമ്മ സേന വഴി അജൈവ മാലിന്യങ്ങൾ സമയബന്ധിതമായും കുറ്റമറ്റതായും നീക്കം ചെയ്യുന്നതിന് വേണ്ടി കെൽട്രോണുമായി സഹകരിച്ചുകൊണ്ട് ഹരിതമിത്രം ഗാർബറേജ് ആപ്പ് പ്രവർത്തനക്ഷമമാവുകയാണ്. തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ക്യൂ ആർ കോഡ് പതിപ്പിച്ചുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിച്ചുകൊണ്ട് മുഴുവൻ വീടുകളെയും സ്ഥാപനങ്ങളെയും ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ആവശ്യപ്പെടുന്നതിനും പരാതികൾ ബോധിപ്പിക്കുന്നതിനും സമയബന്ധിതമായി അവ പരിഹരിക്കുന്നതിനും ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും. മുഴുവൻ വീടുകളും സ്ഥാപനങ്ങളും ഓൺലൈൻ മാപ്പിങ് നടത്തിയാണ് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുന്നത്. ഹരിത കർമ്മ സേന അംഗങ്ങളായ സാഹിറ അഷ്റഫ്, അന്നമ്മ സെബാസ്റ്റ്യൻ എന്നിവർ വാർഡിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *