May 15, 2026

കുട്ടികൾ അദ്ധ്യാപകരാ യി ശിശുദിനാഘോഷം നടത്തി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

0
Img 20231114 111621
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :വിദ്യാർത്ഥികൾ അധ്യാപകരായി ഒരു ദിവസം മുഴുവൻ സ്കൂളിന്റെ ചുമതല ഏറ്റെടുത്തുകൊണ്ട് ശിശുദിന ആഘോഷം നടത്തി പുൽപ്പള്ളി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആനപ്പാറ.

സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ അധ്യാപകരെ ചുമതലഏറ്റെടുത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

സ്കൂൾ പ്രിൻസിപ്പൽ പ്രിൻസിപ്പ സാലി കെ. എം ശിശുദിന സന്ദേശത്തോടെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലീഡർ പോൾ ജിതേഷിന്റെയും, കുട്ടി ചാച്ചാജിമാരുടെയും നേതൃത്വത്തിൽ ശിശുദിന റാലി നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.

സ്കൂൾ മാനേജ്മെന്റ് പിടിഎ അധ്യാപകരായ ഷൈനി, ജോയമ്മ, സിനി, സിജി, സിൽജ, റീന, നിഷ, ആഷ്‌ലി, അനിഷ, പ്രീതി, ജോളി, വിജി, ധന്യ ശിശുദിന ആഘോഷ പ്രോഗ്രാമിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *