June 21, 2026

മാലിന്യമുക്ത നവകേരളം; പരിശീലനം നല്‍കി

0
Img 20231115 192208
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കായി പരിശീലനം നല്‍കി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ . ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ഉപഡയറക്ടര്‍ പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നഗരസഭയിലെയും ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജോയന്റ് ബി.ഡി.ഒ അനീഷ് പോള്‍, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് അക്കൗണ്ടന്റ് കെ.പി ശിവദാസന്‍,ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് വി.ആര്‍ റിസ്‌വിക്, ക്ലീന്‍കേരള കമ്പനി ജില്ലാ മാനേജര്‍ എസ് വിഘ്‌നേഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് അക്ഷയ് ഐസക്ക് എന്നിവര്‍ ക്ലാസ്സെടുത്തു.

ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഐ.ഇ സി കെ. റഹിം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ അനൂപ് കിഴക്കെപാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *