May 20, 2024

ബൈരക്കുപ്പ- മാനന്തവാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

0
Img 20231115 193328

 

പുൽപ്പളളി: ബൈരക്കുപ്പ – ബാവലി -മാനന്തവാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ബസ് സർവീസാണ് പുനരാരംഭിച്ചത്. ബസ്സുകൾ സർവീസ് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നു.

ബൈരക്കുപ്പ,പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശവാസികൾക്ക് ഉപകാരമാകുന്നതാണ് ഈ സർവീസുകൾ. രാവിലെ 7.45-ന് ബൈരകുപ്പയിൽ നിന്നും ആരംഭിക്കുന്ന സർവീസ് വൈകുന്നേരം 7 മണി വരെ തുടരും. രണ്ട് കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് സർവീസ് നടത്തുന്നത്. ബൈരകുപ്പയിൽ എത്തിയ ബസുകൾക്ക് നാട്ടുകാർ സ്വീകരണം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *